Share this Article
News Malayalam 24x7
അമിതാ ഷാ തലസ്ഥാനത്ത്
Amit Shah

തിരുവനന്തപുരത്ത് എത്തിയ കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത്ഷാ ഇന്ന്  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 11 മണിക്ക് കവടിയാറില്‍ വച്ചാണ് ബിജെപി ജനപ്രതിനിധി സമ്മേളനം. ഉച്ചകഴിഞ്ഞ് ബിജെപിയുടെ കോര്‍ കമ്മിറ്റി യോഗത്തിലും അമിത് ഷാ പങ്കെടുക്കും. വൈകുന്നേരം തിരുവനന്തപുരത്ത് എന്‍ഡിഎ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. രാജീവ് ചന്ദ്രശേഖര്‍, വി. മുരളീധരന്‍, കെ. സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ ഈ യോഗങ്ങളില്‍ പങ്കെടുക്കും. വൈകിട്ട് ഏഴ് മണിയോടെ അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങും. എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കമിടാനാണ് അമിത് ഷാ കേരളത്തിലെത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.ഇന്നലെ രാത്രി പ്രത്യേക വിമാനത്തിലാണ് അമിത്ഷാ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories