Share this Article
News Malayalam 24x7
നിയമസഭാ തെരഞ്ഞെടുപ്പ്; തയ്യാറെടുപ്പുകള്‍ നേരത്തെ തുടങ്ങാന്‍ കോണ്‍ഗ്രസ്
Kerala Assembly Election 2026: Congress Leadership Camp Begins in Wayanad

2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ മുൻകൂട്ടി ആരംഭിക്കുന്നതിന്റെ ഭാഗമായി കോൺഗ്രസ് പ്രത്യേക നേതൃത്വ ക്യാമ്പ് സംഘടിപ്പിക്കുന്നു. 'ലക്ഷ്യം 2026' എന്ന് പേരിട്ടിരിക്കുന്ന ഈ ക്യാമ്പ് ജനുവരി 4, 5 തീയതികളിലായി വയനാട്ടിലെ സുൽത്താൻ ബത്തേരിയിലാണ് നടക്കുന്നത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ പ്രധാനപ്പെട്ട ഇരുന്നൂറോളം നേതാക്കളാണ് ഈ രണ്ടു ദിവസത്തെ ചർച്ചകളിൽ പങ്കെടുക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപീകരിക്കുക, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഉയർത്തിക്കാട്ടേണ്ട രാഷ്ട്രീയ വിഷയങ്ങൾ നിശ്ചയിക്കുക, സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച പ്രാഥമിക കൂടിയാലോചനകൾ നടത്തുക എന്നിവയാണ് ക്യാമ്പിന്റെ പ്രധാന ലക്ഷ്യങ്ങൾ. തെരഞ്ഞെടുപ്പ് പ്രചാരണത്തോടൊപ്പം തന്നെ സംസ്ഥാന സർക്കാരിനെതിരായ സമര പരിപാടികൾ ശക്തമാക്കുന്നതിനെക്കുറിച്ചും ക്യാമ്പിൽ വിശദമായ ചർച്ചകൾ നടക്കും. സർക്കാരിനെതിരായ പ്രക്ഷോഭങ്ങൾ ചർച്ച ചെയ്യുന്ന സെഷനോടു കൂടിയാണ് ക്യാമ്പ് ആരംഭിക്കുന്നത്.

നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബത്തേരിയിൽ ചേർന്ന മുന്നൊരുക്ക നേതൃയോഗം വലിയ വിജയമായ പശ്ചാത്തലത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ നിർണ്ണായകമായ ഈ നേതൃക്യാമ്പിനും വയനാട് തന്നെ വേദിയായി തിരഞ്ഞെടുത്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories