വർഗീയ ധ്രുവീകരണം എന്തെന്ന് മനസ്സിലാക്കാൻ തദ്ദേശ തെരഞ്ഞെടുപ്പിൽ കാസർകോട്ടും മലപ്പുറത്തും വിജയിച്ചവരുടെ പേരുകൾ നോക്കിയാൽ മതിയെന്ന വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി മന്ത്രി സജി ചെറിയാന്‍. താന്‍ പറഞ്ഞത് യാഥാര്‍ഥ്യമെന്ന് സജി ചെറിയാന്‍ പറഞ്ഞു. മുസ് ലിം മേഖലയില്‍ ലീഗും ഹിന്ദു മേഖലയില്‍ ബിജെപിയും ജയിക്കുന്നു. മുസ്ലീം ലീഗ് ശ്രമിക്കുന്നത് കേരളത്തില്‍ ആര്‍എസ്എസിനെ വളര്‍ത്താന്‍. താന്‍ എതിര്‍ത്തത് ലീഗ് രാഷ്ടീയത്തെയാണെന്നും സജി ചെറിയാന്‍ പറഞ്ഞു.