Share this Article
KERALAVISION TELEVISION AWARDS 2025
ചാറ്റ് ജിപിടിക്ക് ഒത്ത എതിരാളിയെ പുറത്തിറക്കി ചൈന
deepseek v3

ഓപ്പണ്‍ എ.ഐയുടെ ചാറ്റ് ജിപിടിക്ക് ഒത്ത എതിരാളിയെ പുറത്തിറക്കി ചൈന. ഫ്രീ ലാംഗേജ് മോഡലായ ഡീപ് സീക്ക് വി 3യാണ് പുറത്തിറക്കിയത്. ഇതോടെ ചാറ്റ് ജിപിടിക്കും മെറ്റ എഐയ്ക്കും അടക്കം കനത്ത വെല്ലുവിളിയാണ് ഡീപ് സീക്ക് ഉയര്‍ത്തുന്നത്.

ഓപ്പണ്‍ എഐയുടെ ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്ബോട്ടായ ചാറ്റ് ജിപിടിയോട് കിടപിടിക്കുന്ന എതിരാളിയെയാണ് ചൈന പുറത്തിറക്കിയത്. ചൈനീസ് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ലാബാണ് ഫീ ലാംഗേജ് മോഡല്‍ ഡീപ്സീക്ക് വി3 പുറത്തിറക്കിയത്.

5.58മിലണ്യണ്‍ ഡോളറിന് വെറും രണ്ട് മാസം കൊണ്ടാണ് ഇത് നിര്‍മിച്ചതെന്നാണ് ചൈന പറയുന്നത്. മറ്റ് എഐ മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ചിലവു കുറഞ്ഞ ഓപ്പണ്‍-സോഴ്സ് ലാര്‍ജ് ലാഗ്വേജ് മോഡലാണ് ചൈനീസ് സ്റ്റാര്‍ട്ടപ്പായ ഡീപ് സീക്ക് പുറത്തിറക്കിയിരിക്കുന്നത്.

ഡീപ്സീക്കിന് തൊട്ടു പിന്നാലെ ഡീപ് സീക്ക് ആര്‍1 എന്ന പുതിയ മോഡലും ചൈന ജനുവരിയില്‍ പുറത്തിറക്കിയിരുന്നു. പ്രോബ്ലം സോള്‍വിംഗ്, കോഡിംഗ് എന്നിവയിലാണ് ഡീപ്‌സീക്ക് കൂടുതലും മികച്ച പെര്‍ഫോര്‍മന്‍സ് കാഴ്ചവെച്ചത്. നിലവില്‍ ഡീപ്സീക്ക് ആര്‍വണ്ണും ചാറ്റ് ജിപിടിക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

പെര്‍ഫോര്‍മന്‍സിനൊപ്പം നിര്‍മാണ ചെലവ് വളരെ കുറവ്, സെമി ഓപ്പണ്‍ സോഴ്സ് നേച്ചര്‍ അങ്ങനെ നിരവധി മേന്മകളാണ് ഡീപ്സീക്ക് ആര്‍വണ്ണിനുള്ളത്. എഐ രംഗത്ത് വന്‍ നിക്ഷേപത്തിന് അമേരിക്കന്‍ ശ്രമങ്ങള്‍ നടക്കുമ്പോള്‍ ചിലവ് കുറഞ്ഞ ഡീപ് സീക്കുമായി ചൈനയും മത്സരം കടുപ്പിച്ചിരിക്കുകയാണ്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories