Share this Article
News Malayalam 24x7
എല്ലാവരും കാത്തിരുന്ന അപ്‌ഡേഷനുമായി എക്‌സ്
X with the update everyone was waiting for

എല്ലാവരും കാത്തിരുന്ന അപ്‌ഡേഷനുമായി എത്തിയിരിക്കുകയാണ് എക്‌സ്. ഇനി മുതല്‍ എക്‌സില്‍ ഓഡിയോ, വിഡിയോ കോളിങ്ങ്  സേവനം എല്ലാവര്‍ക്കും ലഭ്യമാകും. 

നിരവധി വിവാദങ്ങളും പേരുമാറ്റവും ഒപ്പം ത്രെഡ്‌സ് ആപ്പിന്റെ വരവുമെല്ലാം അല്‍പം ക്ഷീണിപ്പിച്ചെങ്കിലും സൂപ്പര്‍ ആപ് എന്ന സങ്കല്‍പ്പത്തില്‍ നിന്നും ഒട്ടും പിന്നോട്ടില്ലെന്ന് തെളിയിക്കുകയാണ് പുതിയ എക്‌സ് അപ്‌ഡേഷനുകളിലൂടെ മസ്‌ക്.

ഇപ്പേഴിതാ ഏവരും കാത്തിരുന്ന സുപ്രധാനമായ മാറ്റം എക്‌സിന്റെ ഉപഭോക്താക്കളിലേക്കെത്തിക്കുകയാണ് മസ്‌ക്.  ഇനി മുതല്‍ എക്‌സിന്റെ എല്ലാ ഉപഭോക്താക്കള്‍ക്കും ഓഡിയോ, വിഡിയോ കോളിങ്ങ്  സേവനം ലഭ്യമാകും. മുന്‍പ് എക്‌സിലെ കോളിങ് സംവിധാനം പ്രീമിയം ഉപഭോക്താക്കള്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ എല്ലാവര്‍ക്കും സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും നേരിട്ടു വിഡിയോ, ഓഡിയോ കോള്‍ വിളിക്കാനാകും. ഐഒഎസ് കോള്‍കിറ്റ് എപിഐയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനാല്‍ സാധാരണ കോള്‍പോലെ തന്നെ ലോക്‌സ്‌ക്രീനില്‍ ഇന്‍കമിങ്ങ് കോള്‍ കാണാനാകും.

ചില പ്രീമിയം ഉപഭോക്താക്കള്‍ പരിചയമില്ലാത്ത ആളുകളുടെ കോളുകളെക്കുറിച്ചു പരാതി പറഞ്ഞിരുന്നു. പുതിയ അപ്‌ഡേറ്റുകളില്‍ ആര്‍ക്കൊക്കെ വിളിക്കാനാകുമെന്നതും അല്ലെങ്കില്‍ കോളിങ് സംവിധാനം പൂര്‍ണമായും ഒഴിവാക്കുവാനുമുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories