Share this Article
News Malayalam 24x7
IOSല്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സാപ്പ്
WhatsApp introduced a new feature on iOS

ഐഓഎസില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാടാസാപ്പ്. ഐഓഎസ് 17 അടിസ്ഥാനമാക്കിയുള്ള ഐഫോണുകളിലാണ് നിലവില്‍ പുതിയ സംവിധാനം ലഭ്യമാവുക. പുതിയ ഫീച്ചര്‍ വരുന്നതോടെ സുഹൃത്തുക്കളുമായുള്ള ചാറ്റിങ്ങും വോയിസ് സംഭാഷണങ്ങളും കുടുതല്‍ എളുപ്പമാകും. ഫോട്ടോകളില്‍ നിന്നും രസകരമായ സ്റ്റിക്കറുകള്‍ നിര്‍മ്മിക്കുവാനും പങ്കിടുവാനും ഇത് വഴി സാധിക്കും. മുന്‍പ് ഗാലറിയില്‍ നിന്നും അല്ലെങ്കില്‍ തേര്‍ഡ് പാര്‍ട്ടി ആപ്‌ളിക്കേഷനുകളില്‍ നിന്നും സൃഷ്ടിച്ചു അപ്ലോഡ് ചെയ്യേണ്ട സ്ഥിതിയായിരുന്നു ഇതെല്ലാം.

പുതിയ ഫീച്ചര്‍ വരുന്നതോടെ ഒരിക്കല്‍ നിര്‍മിക്കുന്ന സ്റ്റിക്കറുകള്‍ വീണ്ടും സ്റ്റിക്കര്‍ ട്രേയില്‍ സേവ് ചെയ്യപ്പെടും. എന്നാല്‍ എല്ലാ ഫോണകളിലും ഈ സംവിധാനം ഇല്ല. ഐഓഎസ് 17 അടിസ്ഥാനമാക്കിയുള്ള ഐഫോണുകളിലാണ് ഇത് ലഭ്യമാവുക. പഴയ ഐഓഎസ് പതിപ്പുകളുള്ള ഉപകരണങ്ങള്‍ക്ക് നിലവിലുള്ള സ്റ്റിക്കറുകള്‍ എഡിറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ മാത്രമേയുള്ളു. പുതിയത് ഉടനെ സൃഷ്ടിക്കാനാവില്ലെന്നാണ് വാട്ട്സപ്പിന്റെ വാദം. ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ക്കായി ഈ ഫീച്ചറിന്റെ ലഭ്യത വാട്ട്സ്ആപ്പ് ഇതുവരെയും ലഭ്യമാക്കിയിട്ടില്ല.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories