*ഗ്യാലക്സി എസ്24 അൾട്ര, ഗ്യാലക്സി എസ്24പ്ലസ് മോഡലുകൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 12000 രൂപയുടെ ആനുകൂല്യവും ഗ്യാലക്സി എസ്24 വാങ്ങുന്നവർക്ക് 10000 രൂപയുടെ ആനുകൂല്യവും ലഭിക്കും
*ഗ്യാലക്സി എസ്24 സീരിസ് തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് 24 മാസം വരെയുള്ള നോ കോസ്റ്റ് ഇഎംഐയും ലഭ്യമാണ്
കൊച്ചി, ഫെബ്രുവരി 02, 2024: മെയ്ഡ് ഇൻ ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായി ഇന്ത്യയിൽ തന്നെ നിർമ്മിച്ച സാംസങ് ഗ്യാലക്സി എസ്24 മോഡലുകളുകളുടെ ഔദ്യോഗിക വിൽപ്പന രാജ്യത്ത് ആരംഭിച്ചു. തത്സമയ തർജ്ജമ, ഇന്റർപ്രറ്റർ, ചാറ്റ് അസിസ്റ്റ്, നോട്ട് അസിസ്റ്റ്, ട്രാൻസ്ക്രിപ്റ്റ് അസിസ്റ്റ് ഫീച്ചറുകളുമായാണ് ഗ്യാലക്സി എസ്24 എത്തുന്നത്. എഐ അധിഷ്ഠിതമായ സാംസങ് കീബോർഡ് തത്സമയം 13 ഭാഷകളിൽ തർജ്ജമ ചെയ്യാൻ സാധിക്കുന്നതാണ്. കാറുകളിലെ ആൺഡ്രോയ്ഡ് ഓട്ടോയിൽ വരുന്ന സന്ദേശങ്ങൾ സംഗ്രഹിക്കുകയും പ്രസക്തമായ മറുപടികളും കാര്യങ്ങളും നിർദ്ദേശിക്കുകയും ചെയ്യും. ഇന്ത്യയിൽ സാംസങ്ങിന്റെ നോയിഡ ഫാക്ടറിയിലാണ് ഗ്യാലക്സി എസ്24 സീരിസ് നിർമ്മിക്കുന്നത്.