Share this Article
KERALAVISION TELEVISION AWARDS 2025
എഐ അധിഷ്ഠിത 'റൈറ്റ് വിത്ത് എഐ' എന്ന ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി ഇന്‍സ്റ്റാഗ്രാം
Instagram is about to introduce an AI-based 'Write with AI' feature

എഐ അധിഷ്ഠിത 'റൈറ്റ് വിത്ത് എഐ' എന്ന ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി ഇന്‍സ്റ്റാഗ്രാം. ഈ ഫീച്ചര്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് സന്ദേശങ്ങളും ക്യാപ്ഷനുകളും എഐയുടെ സഹായത്തോടെ എഴുതാന്‍ സാധിക്കും.

എഐ ഉപയോഗിച്ച് എഴുതുന്ന ഫീച്ചറിനായുള്ള ജോലികളിലാണ് ഇന്‍സ്റ്റഗ്രാമെന്ന് മൊബൈല്‍ ഡെവലപ്പറായ അലെസാണ്ട്രോ പലൂസി ഐക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. മറ്റൊരാള്‍ക്ക് മെസെജ് അയയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ 'റൈറ്റ് വിത്ത് എഐ' എന്ന ഓപ്ഷന്‍ കൂടി കാണിക്കുന്നതിന്റെ സ്‌ക്രീന്‍ ഷോട്ട് ആണ് ഷെയര്‍ ചെയ്തിരിക്കുന്നത്. വ്യത്യസ്ത രീതികളില്‍ സന്ദേശം ടൈപ്പ് ചെയ്യാന്‍ ഈ ഫീച്ചറിലൂടെ കഴിയുമെന്നാണ് പലൂസി പറയുന്നത്. 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ സജീവമായ ഇടപെടലുകളാണ് അടുത്തിടെയായി മെറ്റ നടത്തിവരുന്നത്. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ത്രെഡ്‌സ് എന്നിവയില്‍ പങ്കുവെക്കുന്ന എഐ ചിത്രങ്ങളില്‍ ലേബല്‍ നല്‍കുമെന്ന മെറ്റയുടെ പ്രഖ്യാപനം അതിലൊന്നാണ്. 'ഇമാജിന്‍ഡ് വിത്ത് എഐ' എന്ന വാട്ടര്‍മാര്‍ക്ക് നല്‍കി വരുന്നുണ്ട്.

ഇതിന് പുറമെ ഓപ്പണ്‍ എഐ, ഗൂഗിള്‍ പോലുള്ള കമ്പനികളുടെ എഐ സേവനങ്ങളിലൂടെ നിര്‍മിക്കുന്ന ചിത്രങ്ങള്‍ മെറ്റ പ്ലാറ്റ്‌ഫോമുകളില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ അവയ്ക്ക് പ്രത്യേകം ലേബല്‍ നല്‍കും. എഐ ചിത്രങ്ങളെ ഉപഭോക്താക്കള്‍ക്ക് എളുപ്പം തിരിച്ചറിയുന്നതിന് വേണ്ടിയാണ് ഇത്തരമൊരു അപ്ഡേറ്റ് അവതരിപ്പിച്ചിരിക്കുന്നത്.

അടുത്തിടെ നിരവധി ഫീച്ചറുകള്‍ കമ്പനി അവതരിപ്പിച്ചിരുന്നു. വാട്സ്ആപ്പിന് സമാനമായി ഇന്‍സ്റ്റഗ്രാമിലും പോസ്റ്റുകള്‍ പ്രൈവറ്റാക്കാനുള്ള ഫീച്ചര്‍ അതിലൊന്നാണ്. തെരഞ്ഞെടുത്ത ഫോളവര്‍മാര്‍ക്കോ അടുത്ത സുഹൃത്തുക്കള്‍ക്കോ മാത്രം കാണാനാവുന്ന രീതിയില്‍ പ്രൈവറ്റ് പോസ്റ്റുകള്‍ ക്രിയേറ്റ് ചെയ്യാനുള്ള ഫീച്ചറാണിത്. ഫ്ലിപ്‌സൈഡ് എന്നാണ് ഫീച്ചറിന്റെ പേര്. പരിമിതമായി ഉപയോക്താക്കളില്‍ മാത്രമായി ചുരുക്കിയിരിക്കുന്ന ഫീച്ചര്‍ ഭാവിയില്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കാനാണ് മെറ്റയുടെ തീരുമാനം.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories