ചെന്നൈ തിരുവണ്ണാമലൈ പ്രണയപ്പകയെ തുടര്‍ന്ന് യുവതിയെയും ബന്ധുവിനെയും മുന്‍ സഹപാഠി ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. തിരുവണ്ണാമലൈ മാലിനി ബന്ധുവായ രഞ്ജിത് കുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ തിരുവണ്ണാമലൈ സ്വദേശി സഞ്ജീവ് ഗാന്ധിയെ പൊലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ വര്‍ഷം നടന്ന സ്‌കൂള്‍ റീയൂണിയനില്‍ വെച്ചാണ് മാലിനിയും സഞ്ജീവ് ഗാന്ധിയും വീണ്ടും കണ്ടുമുട്ടുന്നതും പ്രണയത്തിലാവുന്നതും. എന്നാല്‍, അടുത്തിടെ മാലിനി ബന്ധുവായ രഞ്ജിത് കുമാറുമായി അടുപ്പത്തിലാവുകയും സഞ്ജീവിനോട് അകലം പാലിക്കുകയും ചെയ്തു. ഇതിലുള്ള സംശയവും പകയുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പ്രദേശത്ത് ആടുകളെ മേയ്ക്കുകയായിരുന്ന വയോധികയാണ് മൃതദേഹങ്ങള്‍ കണ്ടത്.കഴിഞ്ഞ ദിവസംമാലിനിയും രഞ്ജിത്തും ഒരു ഹൗസിങ് പ്ലോട്ട് സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് സഞ്ജീവ് ഇരുവരെയും വെട്ടിക്കൊലപ്പെടുത്തിയത്.