Share this Article
സി.വി ധനരാജിനെ വെട്ടികൊലപ്പെടുത്തിയ കേസ്; ശിക്ഷാവിധി നാളെ
C.V. Dhanaraj Case

കണ്ണൂര്‍ പയ്യന്നൂരിലെ സി.പി.ഐ.എം പ്രവര്‍ത്തകന്‍ സി.വി ധനരാജിനെ വെട്ടികൊലപ്പെടുത്തിയ കേസില്‍ ശിക്ഷാവിധി നാളെ. 20 BJP, RSS പ്രവര്‍ത്തകര്‍ രാഷ്ട്രീയ വിരോധം കാരണം ധനരാജിനെ അമ്മയുടെയും ഭാര്യയുടെയും മുന്നിലിട്ട് വെട്ടികൊലപ്പെടുത്തിയെന്ന കേസില്‍ പത്ത് വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്. തളിപറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുന്നത്. 2016 ജൂലൈ 11ന് രാത്രിയിലാണ് BJP, RSS പ്രവര്‍ത്തകരായ പ്രതികള്‍ DYFI ബ്ലോക്ക് കമ്മിറ്റി മെമ്പറായിരുന്ന സി.വി ധനരാജിനെ ക്രൂരമായി വെട്ടികൊലപ്പെടുത്തിയത്. പന്ത്രണ്ടാം പ്രതി സി.എഫ് ബിജു വിചാരണ ഘട്ടത്തില്‍ സി.പി.ഐ. എം പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ടതിന് ശേഷം കേസില്‍ 19 പ്രതികളാണ് അവശേഷിക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories