Share this Article
News Malayalam 24x7
ജോത്സ്യന്‍ മാരിയപ്പന്‍ കൊലക്കേസ്‌; ശിക്ഷാവിധി ഇന്ന്
Astrologer Mariyappan Murder Case

ഇടുക്കി തൊടുപുഴ ജോത്സ്യന്‍ മാരിയപ്പന്‍ കൊലക്കേസില്‍ ശിക്ഷാവിധി ഇന്ന്. കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് തൊടുപുഴ കോടതി കണ്ടെത്തിയിരുന്നു.

2020 ഫെബ്രുവരി 23ന് ആയിരുന്നു സംഭവം. ഒരുമിച്ചിരുന്നു മദ്യപിച്ചശേഷം ജ്യോത്സ്യന്‍ മാരിയപ്പനെ കൊലപ്പെടുത്തി ചാക്കില്‍ കെട്ടി ഉപേക്ഷിച്ചുവെന്നാണ് കേസ്. എരുമേലി ശാന്തിപുരം സ്വദേശി ആലയില്‍ മിഥുന്‍ , മറയൂര്‍ ബാബുനഗര്‍ സ്വദേശി അന്‍പഴകന്‍ എന്നിവരാണ് പ്രതികള്‍.

തമിഴ്‌നാട്ടിലായിരുന്ന മാരിയപ്പന്‍ നാട്ടിലെത്തിയ ശേഷം വീട്ടില്‍ പോകാതെ സുഹൃത്തായ അന്‍പഴകന്റെ വീട്ടിലാണു കിടന്നത്. ഇവരോടൊപ്പം മിഥുനുമുണ്ടായിരുന്നു. അന്‍പഴകന്റെ വീടിന് മുന്‍പിലുള്ള മുറിയിലാണ് മരപ്പണിക്കാരനായ മിഥുന്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. രാത്രി 9നു മൂവരും ഒരുമിച്ചു മദ്യപിച്ചു.

തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. മാരിയപ്പന്റെ ശരീരം മുഴുവനായി വെട്ടേറ്റ 28 മുറിവുകള്‍ ഉണ്ടായിരുന്നു. മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം ആണ് മാരിയപ്പന്റെ മൃതദേഹം മിഥുനും, അന്‍പഴകനും കൂടി വീടിന് 200 മീറ്റര്‍ അകലെ കെഎസ്ഇബി ഓഫിസിനു പിന്‍ഭാഗത്ത് ചാക്കില്‍ കെട്ടി ഉപേക്ഷിച്ചത്.

ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യത്തെളിവുകളുടെയും ഫൊറന്‍സിക് തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. അധികം വൈകാതെ പ്രതികളെ അറസ്റ്റ് ചെയ്ത കേസില്‍ പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എസ്.എസ്.സനീഷ് ആണ് ഹാജരായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories