Share this Article
News Malayalam 24x7
ലബനന്‍ സര്‍ക്കാരുമായി നേരിട്ടുള്ള ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ച് ഇസ്രയേല്‍
Israel Ready for Direct Talks with Lebanon Government

ലബനൻ സർക്കാരുമായി നേരിട്ടുള്ള ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ച് ഇസ്രായേൽ. ലബനൻ സർക്കാരിന്റെ നിരന്തരമായ അഭ്യർത്ഥന കണക്കിലെടുത്താണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ചർച്ചയ്ക്ക് തയ്യാറാണെന്ന് പ്രഖ്യാപിച്ചത്. എന്നാൽ ചർച്ചകൾ ആരംഭിച്ചാലും നിലവിൽ വെടിനിർത്തൽ ഉണ്ടാകില്ലെന്ന് ഇസ്രായേൽ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഹിസ്ബുള്ള സായുധ സംഘത്തെ പൂർണ്ണമായും നിരായുധീകരിക്കുക എന്നതാണ് ഈ ചർച്ചയിലൂടെ ഇസ്രായേൽ പ്രധാനമായും ലക്ഷ്യമിടുന്നത്. ലബനനിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ കഴിഞ്ഞ ബുധനാഴ്ച മാത്രം 303 പേർ കൊല്ലപ്പെട്ടിരുന്നു. രൂക്ഷമായ ആക്രമണങ്ങൾ തുടരുന്നതിനിടയിലാണ് സമാധാന ചർച്ചകൾക്കുള്ള സാധ്യതകൾ തെളിയുന്നത്.


ഹൊർമുസ് കടലിടുക്കിൽ ഇറാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലഘൂകരിക്കാനും കപ്പൽ ഗതാഗതം സുഗമമാക്കാനും ലബനനുമായുള്ള ഈ ചർച്ചകൾ സഹായിച്ചേക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്. വെടിനിർത്തലിനായി ഐക്യരാഷ്ട്രസഭ ശക്തമായ ആഹ്വാനം ചെയ്ത പശ്ചാത്തലത്തിൽ കൂടിയാണ് ഇസ്രായേലിന്റെ ഈ നിർണ്ണായക നീക്കം. ലബനനുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നത് മേഖലയിലെ സംഘർഷാവസ്ഥ കുറയ്ക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories