Share this Article
News Malayalam 24x7
സെക്രട്ടറിയേറ്റിന്റെ 'സമര കവാടം' 10 വർഷത്തിനുശേഷം തുറന്നു
Kerala Secretariat North Gate Reopened for Public After 10 Years

കേരള സെക്രട്ടേറിയറ്റിന്റെ നോർത്ത് ഗേറ്റ് അഥവാ 'സമര കവാടം' പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി മുൻ സർക്കാരാണ് നോർത്ത് ഗേറ്റ് വഴിയുള്ള പ്രവേശനം നിയന്ത്രിച്ചിരുന്നത്. പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റയുടൻ മുഖ്യമന്ത്രി വി.ഡി. സതീശൻ എടുത്ത ശ്രദ്ധേയമായ തീരുമാനങ്ങളിൽ ഒന്നാണിത്.

മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലേക്കും സെക്രട്ടേറിയറ്റിലെ മറ്റ് ഓഫിസുകളിലേക്കും എത്തുന്ന പൊതുജനങ്ങൾക്ക് നോർത്ത് ഗേറ്റ് വഴിയുള്ള പ്രവേശനം വലിയ ആശ്വാസമാകും. നിലവിൽ മന്ത്രിമാരുടെ വാഹനങ്ങൾക്കും ഉന്നത ഉദ്യോഗസ്ഥർക്കും മാത്രമായിരുന്നു ഈ ഗേറ്റ് വഴി പ്രവേശനം അനുവദിച്ചിരുന്നത്.


സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന മിക്ക സമരങ്ങളും പ്രതിഷേധങ്ങളും ഈ ഗേറ്റിന് മുന്നിലായതിനാലാണ് ഇതിന് 'സമര കവാടം' എന്ന പേര് ലഭിച്ചത്. കോൺഗ്രസ് അനുകൂല സംഘടനകളുടെ നേതൃത്വത്തിലാണ് ഗേറ്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടന്നത്.


ഭരണം ജനങ്ങൾക്ക് അരികിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടിയെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പത്ത് വർഷമായി അടച്ചിട്ടിരുന്ന ഈ കവാടം തുറന്നതിലൂടെ സെക്രട്ടേറിയറ്റിലേക്ക് എത്തുന്ന സാധാരണക്കാർക്ക് കൂടുതൽ സൗകര്യപ്രദമായി കാര്യങ്ങൾ കൈകാര്യം ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പൊതുജന സൗഹൃദ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായേക്കും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories