Share this Article
News Malayalam 24x7
ജയലളിത സര്‍ക്കാരിന്റെ അമ്മ ക്യാന്റീനുകള്‍ നവീകരിക്കാന്‍ നിര്‍ദേശം നല്‍കി വിജയ്
Chief Minister Vijay

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ കാലത്ത് ആരംഭിച്ച പ്രശസ്തമായ 'അമ്മ കാന്റീനുകൾ' നവീകരിക്കാൻ പുതിയ മുഖ്യമന്ത്രി വിജയ് നിർദ്ദേശം നൽകി. കാന്റീനുകളിൽ വിളമ്പുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഈ നടപടി.


അമ്മ കാന്റീനുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി താഴെ പറയുന്ന നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു:

  1. കാന്റീൻ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തി പുനരുദ്ധരിക്കുക.

  2. പുതിയ പാചക ഉപകരണങ്ങൾ ലഭ്യമാക്കുക.

  3. ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുക.

നിലവിൽ തമിഴ്‌നാട്ടിൽ ആകെ 650 അമ്മ കാന്റീനുകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ ചെന്നൈ നഗരത്തിൽ മാത്രം 383 കാന്റീനുകളും മറ്റു ജില്ലകളിലായി 267 കാന്റീനുകളും ഉണ്ട്. സാധാരണക്കാർക്കും തൊഴിലാളികൾക്കും കുറഞ്ഞ ചെലവിൽ മികച്ച ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്കരിച്ചത്.


സ്റ്റാലിൻ സർക്കാരിന്റെ കാലത്തും അമ്മ കാന്റീനുകൾ എന്ന പേരിൽ തന്നെ പദ്ധതി തുടർന്നിരുന്നുവെങ്കിലും സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കുറവ് വരുത്തിയിരുന്നതായി ആരോപണമുണ്ടായിരുന്നു. അധികാരമേറ്റയുടൻ തന്നെ സാധാരണക്കാർക്ക് പ്രയോജനകരമായ ഈ പദ്ധതിയിൽ നേരിട്ട് ഇടപെട്ട മുഖ്യമന്ത്രി വിജയുടെ നടപടിയെ ജനങ്ങൾ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. പദ്ധതിക്കായി ആവശ്യമായ തുക വകയിരുത്താനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories