തിരുവനന്തപുരം: മുഖ്യമന്ത്രി വി. ഡി സതീശനും മന്ത്രിസഭയിലെ മറ്റ് അംഗങ്ങൾക്കുമുള്ള ഔദ്യോഗിക വസതികൾ അനുവദിച്ച് ഉത്തരവിറങ്ങി.ഗവർണറുടെ ഉത്തരവിൻപ്രകാരം സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ ഹരി കൃഷ്ണൻ എം.എസ്. ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.ക്ലിഫ് ഹൗസ് കോമ്പൗണ്ടിലെ പമ്പയാണ് രമേശ് ചെന്നിത്തലയുടെ വസതി. കെ മുരളീധരന് സാനഡുവും സണ്ണി ജോസഫിന് അശോകയും ലഭിച്ചു. ഒ ജെ ജനീഷിന് മന്‍മോഹന്‍ ബംഗ്ലാവ് ലഭിച്ചു.
വിശ്വാസ തര്‍ക്കത്തെ തുടര്‍ന്ന് പല മന്ത്രിമാരും മന്‍മോഹന്‍ ബംഗ്ലാവില്‍ താമസിച്ചിരുന്നില്ല. എന്‍.ഷംസുദീന് നെസ്റ്റ് ,കെഎം ഷാജിക്ക് പൗര്‍ണമി, പികെ.കുഞ്ഞാലിക്കുട്ടിക്ക് ലൈന്ത്രസ്സ്, പികെ.ബഷീറിന് ഉഷസ്, അബ്ദുല്‍ ഗഫീറിന് കവടിയാര്‍ ഹൗസും ലഭിച്ചു. മോന്‍സ് ജോസഫിന് പെരിയാറും ഷിബു ബേബി ജോണിന് എസ്സെന്‍ഡേന്‍, സിപി ജോണിന് റോസ് ഹൗസും ലഭിച്ചു. ബിന്ദു ക്യഷ്ണയ്ക്ക് തൈക്കാട് ഹൗസ്, കെ.എ തുളസിക്ക് പ്രശാന്തും ലഭിച്ചു.നിള, സാനഡു, ഗ്രേസ് എന്നീ വസതികള്‍ക്ക് ആവശ്യക്കാരേറെ വന്നത് തര്‍ക്കത്തിന് കാരണമായിരുന്നു. ഒരു വസതിക്ക് അവകാശവാദം ഉന്നയിച്ച് മൂന്നു മന്ത്രിമാര്‍ രം?ഗത്തെത്തിയിരുന്നു. അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് മാറുന്നത് ഒരാഴ്ച വൈകും.
അനുവദിച്ച മറ്റ് വസതികൾ
എ.പി. അനിൽകുമാർ- കാവേരി, പാളയം, പി.സി വിഷ്ണുനാഥ്- നിള, പാളയം,റോജി എം. ജോൺ- ഗ്രേസ്, പാളയം,ടി. സിദ്ദിഖ്- ഗംഗ, കന്‍റോൺമെന്‍റ് ഹൗസ് കോമ്പൗണ്ട്, പാളയം, എം. ലിജു- അജന്ത, കേരള ലോക് ഭവന് എതിർവശം, ബിന്ദു കൃഷ്ണ- തൈക്കാട് ഹൗസ്, വഴുതക്കാട്, ഒ.ജെ. ജനീഷ്- മൻമോഹൻ ബംഗ്ലാവ്, വെള്ളയമ്പലം, വി.ഇ. അബ്ദുൾ ഗഫൂർ- കവടിയാർ ഹൗസ്, വെള്ളയമ്പലം,പി.കെ. ബഷീർ- ഉഷസ്, നന്ദൻകോട്, സി.പി. ജോൺ- റോസ് ഹൗസ്, വഴുതക്കാട്