നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശന് ലഭിച്ച ജനപിന്തുണയിൽ പ്രതികരണവുമായി മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. സതീശന് ലഭിച്ച പിന്തുണ യഥാർത്ഥ ജനവികാരമാണെന്ന് അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിൽ ഹൈക്കമാൻഡ് ഏത് തീരുമാനമെടുത്താലും അത് ജനവികാരത്തിന് അനുകൂലമായിരിക്കുമെന്നും സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. ഭരണം രൂപീകരിക്കുന്നതിലും മന്ത്രിസഭാ രൂപീകരണത്തിലുമെല്ലാം ജനവികാരത്തിന് അർഹമായ പ്രാധാന്യം നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി. കോൺഗ്രസ് ഹൈക്കമാൻഡ് ആണ് ഇതിൽ അന്തിമ തീരുമാനമെടുക്കേണ്ടത്. കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനങ്ങൾ എടുക്കുമ്പോൾ ജനവികാരത്തെ പരിഗണിക്കും. അർഹതപ്പെട്ടത് ലീഗിന് ലഭിക്കുമെന്നും തങ്ങൾ കൂട്ടിച്ചേർത്തു.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ യു.ഡി.എഫ് നേതൃത്വം മികച്ച പ്രവർത്തനമാണ് കാഴ്ചവെക്കുന്നതെന്നും വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തത വരുമെന്നും അദ്ദേഹം പറഞ്ഞു. എക്സിറ്റ് പോൾ ഫലങ്ങളുടെ ആത്മവിശ്വാസത്തിലാണ് മുന്നണികൾ ഇപ്പോൾ.