Share this Article
News Malayalam 24x7
വിദ്യാര്‍ത്ഥി പ്രതിഷേധത്തില്‍ വിവാദ പരാമര്‍ശം; ടി.ജി. മോഹന്‍ദാസിനെതിരെ കേസ്
T.G. Mohandas

ഡൽഹിയിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധവുമായി ബന്ധപ്പെട്ട് വിവാദ പരാമർശം നടത്തിയ ടി.ജി മോഹൻദാസിനെതിരെ തിരുവനന്തപുരം സൈബർ പൊലീസ് കേസെടുത്തു. അഡ്വക്കേറ്റ് അബ്ദുൽ കാസിമിന്റെ പരാതിയിലാണ് പൊലീസ് നടപടി.ഡൽഹിയിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തെക്കുറിച്ച് നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അതിക്ഷേപം, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിഷേധിച്ച വിദ്യാർത്ഥികളെ അവഹേളിക്കുന്ന തരത്തിൽ പരാമർശം നടത്തി എന്നതാണ് ആരോപണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories