മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന് പറഞ്ഞുള്ള തട്ടിപ്പിൽ ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക തയ്യാറാക്കാൻ എസ്ഐടി. സർക്കാരിൽ നിന്നുള്ള രേഖകൾ പൂർണമായും കൈപ്പറ്റിയതിനുശേഷം ചോദ്യം ചെയ്യൽ ആരംഭിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. എിഡിജിപി പി.വിജയന്റെ നേതൃത്വത്തിലുള്ള എസ്ഐടി എൻ.പ്രശാന്തിൽ നിന്നും രണ്ടു റിപ്പോർട്ടുകളുടെയും വിവരങ്ങൾ കഴിഞ്ഞ ദിവസം നേരിട്ട് ശേഖരിച്ചിരുന്നു. വരുമാനം കുറച്ചും ചെലവ് പെരുപ്പിച്ചു കാട്ടിയുമാണ് സ്പോൺസറെ ഉണ്ടാക്കിയതെന്ന് കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ.പ്രശാന്തിന്റെ രണ്ടാമത്തെ റിപ്പോർട്ടിൽ പറയുന്നത്. സർക്കാർ സംവിധാനങ്ങളുടെ ദുരുപയോഗത്തിനെതിരെയും അതീവ ഗുരുതരമായ കണ്ടെത്തലുകൾ ഉൾപ്പെടെ വലിയ ക്രമക്കേടുകൾ ആണ് രണ്ടാം റിപ്പോർട്ടിലുള്ളത്.