ദേവസ്വം മന്ത്രിയുടെ തുടർച്ചയായ വിമർശനത്തിന് പിന്നാലെ രാജി സന്നദ്ധ അറിയിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ. ദേവസ്വം മന്ത്രിയുടെ ഓഫിസിന്റെ ഇടപെടൽ ദൈനംദിന പ്രവർത്തനങ്ങളെ പോലും ബാധിക്കുന്ന നിലയിലേക്ക് എത്തിയതിനാൽ തുടരുക ശ്രമകരമെന്നാണ് ഭരണസമിതി അംഗങ്ങളെ അറിയിച്ചത്. യു.ഡി.എഫ് സർക്കാർ അധികാരമേറ്റതിനു പിന്നാലെ ദേവസ്വം ബോർഡിന്റെ പല തീരുമാനങ്ങളിലും വിയോജിപ്പ് പ്രകടിപ്പിച്ച് മന്ത്രി എട്ടു തവണ കത്തയച്ചിരുന്നു. കൂടാതെ ശബരിമല തിരുവോണ സദ്യയുമായി ബന്ധപ്പെട്ട വിവാദങ്ങളിലടക്കം മന്ത്രി ബോർഡിനെതിരെ പരസ്യമായി രംഗത്തുവന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.