Share this Article
News Malayalam 24x7
കാര്‍ഗോ വിമാനം വാഹനങ്ങളിലേക്ക് ഇടിച്ചുകയറി; 5 പേർക്ക് ദാരുണാന്ത്യം
Miami Airport Plane Crash

അമേരിക്കയിലെ മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കാർഗോ വിമാനം റൺവേയിൽനിന്ന് നിയന്ത്രണംവിട്ട് തെന്നിമാറി പാർക്കിങ് ഏരിയയിലെ വാഹനങ്ങളിലേക്ക് ഇടിച്ചുകയറി വൻ അപകടം. അപകടത്തിൽ അഞ്ചുപേർ മരിക്കുകയും അഞ്ചുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

ഞായറാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ആമസോൺ പ്രൈം എയർ (Amazon Air) കാർഗോ വിമാനം അപകടത്തിൽപ്പെട്ടത്. ലാൻഡിങ്ങിനിടെ റൺവേ മറികടന്ന വിമാനം സമീപത്തുണ്ടായിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനങ്ങൾ തകരുകയും പ്രദേശത്ത് പുക ഉയരുകയും ചെയ്തു.


പൈലറ്റും സഹപൈലറ്റും അടക്കം നിരവധി പേർ വിമാനത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരം. അപകടത്തെത്തുടർന്നുണ്ടായ ഇന്ധന ചോർച്ച വൻ ദുരന്തത്തിന് ഇടയാക്കാതിരിക്കാൻ അഗ്നിരക്ഷാ സേനയുടെയും രക്ഷാപ്രവർത്തകരുടെയും നേതൃത്വത്തിൽ ഊർജിതമായ ശ്രമങ്ങൾ മണിക്കൂറുകളോളം തുടർന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories