തമിഴ്‌നാട് നിയമസഭയില്‍ DMK ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി സി ജോസഫ് വിജയ്. സ്ത്രീകളെ അവഹേളിയ്ക്കുന്നത് ഒരിയ്ക്കലും അംഗീകരിയ്ക്കില്ല.വായില്‍ തോന്നുന്നത് പറയുന്നതാണ് പ്രതിപക്ഷം ചെയ്യുന്നത്. അഴിമതിയും കൈക്കൂലിയുമാണ് ഡിഎംകെയുടെ രാഷ്ട്രീയ ചരിത്രമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കുടുംബത്തോടെയാണ് ഡിഎംകെ അഴിമതി നടത്തുന്നത്. ഡിഎംകെ നടത്തിയ അഴിമതി കഥകള്‍ ഇഡിയുടെ റിപ്പോര്‍ട്ടില്‍ കൃത്യമായി പറയുന്നുണ്ടെന്ന് വിജയ് വ്യക്തമാക്കി. അഴിമതിയില്ലാ സംസ്ഥാനമാക്കി തമിഴ് നാടിനെ മാറ്റുമെന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ് പ്രഖ്യാപിച്ചു.