Share this Article
News Malayalam 24x7
ചുട്ടുപൊള്ളും ചൂടിൽ നിന്ന് ആശ്വാസമായി മഴയെത്തുമെന്ന് പ്രവചനം, സംസ്ഥാനത്ത് നാലു ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പ്
വെബ് ടീം
1 hours 18 Minutes Ago
1 min read
rain alert

തിരുവനന്തപുരം:കടുത്ത ചൂട് കൊണ്ട് കേരളം വലയുന്നതിനിടെ സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്രാപിക്കാന്‍ പോകുന്നുവെന്ന് കാലാവസ്ഥ  പ്രവചനം.  വ്യാഴാഴ്ചയും വെള്ളിയാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

വ്യാഴാഴ്ച ആലപ്പുഴ, എറണാകുളം ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലുമാണ് ശക്തമായ മഴ മുന്നറിയിപ്പ് ഉള്ളത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പ്പ്രഖ്യാപിച്ചു.

എന്നാല്‍ ബുധനാഴ്ച വരെ കടുത്ത ചൂട് തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഈ ദിവസങ്ങളില്‍ ഉയര്‍ന്ന താപനില സാധാരണയേക്കാള്‍ മൂന്ന് ഡിഗ്രി മുതല്‍ നാലു ഡിഗ്രി വരെ ഉയരാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതിനാല്‍ പൊതുജനം ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories