Share this Article
News Malayalam 24x7
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; സെപ്റ്റംബറിലും പവർ കട്ട് വന്നേക്കുമെന്ന് സൂചന
: Night-Time Electricity Restrictions Likely to Continue in September

സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ സെപ്റ്റംബർ മാസവും പവർ കട്ട് ഏർപ്പെടുത്താൻ സാധ്യത. രാത്രികാലങ്ങളിലെ വൈദ്യുതി നിയന്ത്രണം കടുപ്പിച്ചേക്കുമെന്നാണ് വിവരം. ആവശ്യമായ വൈദ്യുതി ലഭ്യമാക്കാൻ ടെൻഡർ വിളിച്ചെങ്കിലും അനുകൂലമായ പ്രതികരണം ലഭിച്ചില്ല. പവർ എക്സ്ചേഞ്ച് വഴി കൂടിയ വില നൽകാൻ തയ്യാറായാലും വൈദ്യുതി കിട്ടാനില്ലാത്ത സ്ഥിതിയാണ്. രാജ്യത്തെ താപനിലയങ്ങൾ ഉൽപാദനം കുറച്ചതും പ്രതിസന്ധി രൂക്ഷമാക്കുന്നു. നിലവിൽ പ്രതിദിനം 600 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് സംസ്ഥാനത്തുള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories