Share this Article
News Malayalam 24x7
അമേരിക്കക്കെതിരെ പ്രതിരോധം കടുപ്പിക്കൊനൊരുങ്ങി ഇറാന്‍
Iran Bolsters Defense Preparedness Amid Heightened Tensions with the United States

അമേരിക്കക്കെതിരെ പ്രതിരോധം കടുപ്പിക്കൊനൊരുങ്ങി ഇറാന്‍. ഹോര്‍മൂസിന് പുറത്ത് നിരോധിത മേഖല ഉടന്‍ പ്രഖ്യാപിക്കുമെന്ന് ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി മൊഹ്സെന്‍ റെസായി വ്യക്തമാക്കി. ഈ പ്രദേശം കടക്കാന്‍ ശ്രമിക്കുന്ന കപ്പലുകളെ ഉപരോധ പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് ഇറാന്റെ നീക്കം. യുഎസ് നാവിക ഉപരോധം ആരംഭിക്കുന്ന പ്രദേശം മുതല്‍ ഹോര്‍മുസ് കടലിടുക്ക് വരെയും പേര്‍ഷ്യന്‍ ഗള്‍ഫിനുള്ളിലും നിരോധിത മേഖല വ്യാപിപ്പിക്കുമെന്ന് റെസായി പറഞ്ഞു. 

ഒമാനുമായി സഹകരിച്ചാണ് ഇറാന്റെ നീക്കം.മറ്റ് ഗള്‍ഫ് രാജ്യങ്ങളുടെ തീരങ്ങളും ഉപരോധപരിധിയില്‍ ഉള്‍പ്പെടുത്താനാണ് ഇറാന്റെ നീക്കം. കഴിഞ്ഞ ദിവസങ്ങളിലെ ആക്രമണ പ്രത്യക്രമണങ്ങള്‍ക്ക് ശേഷം ഹോര്‍മൂസ് മേഖലയില്‍ ആക്രമണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അമേരിക്കയുടെ വിമാനവാഹിനി കപ്പിലിനും ഡിസ്‌ട്രോയറുകള്‍ക്കും നേരെ ഇറാന്‍ മിസൈല്‍ തൊടുത്തത് യുഎസ് പ്രതിരോധ വൃത്തങ്ങളില്‍ ആശങ്കക്ക് കാരണമായിട്ടുണ്ട്. നിരോധിത മേഖല പ്രഖ്യാപിക്കുമെന്ന ഇറാന്റ പ്രഖ്യാപനത്തിന് പിന്നാലെ ക്രൂഡോയില്‍ വില ഇയര്‍ന്നു. അസംസ്‌കൃത എണ്ണക്ക് ബാരലിന് 92 ഡോളറാണ് ഇന്നത്തെ വില. ബ്രെന്‍ഡ് ക്രൂഡിന് 97 ഡോളറാണ് ഇന്നത്തെ വില.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories