അറബിക്കടലിന്‍ ഇന്‍ഡ്യന്‍ യുദ്ധക്കപ്പലില്‍ പാക് യുദ്ധക്കപ്പല്‍ ഇടിച്ചു. അന്താരാഷ്ട്ര സമുദ്രപാതയിലാണ് കൂട്ടിയിടി. സംഭവത്തില്‍ ഇന്ത്യ ശക്തമായി പ്രതിഷേധിച്ചു. പാക്‌നയതന്ത്ര ഉദ്യോഗസ്ഥനെ വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. പാക് ഹൈക്കമ്മീഷന്റെ ചുമതലക്കാരനായ സാദ് വാറൈച്ചിനെയാണ് വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തിയത്.ഈമാസം 15 ന് വൈകിട്ട് വടക്കന്‍ അറബിക്കടലില്‍ പതിവ് നിരീക്ഷണത്തിനിടെയാണ് നാവികസേനയുടെ ഒരു മുന്‍നിര യുദ്ധക്കപ്പലില്‍ പാകിസ്ഥാന്റെ കപ്പല്‍ ഇടിച്ചത്. ഇന്ത്യന്‍ കപ്പലിന് സാരമായ കേട് സംഭവിച്ചു.