Share this Article
News Malayalam 24x7
അഭിമന്യു വധക്കേസ്: വിചാരണ രഹസ്യമാക്കണമെന്ന പ്രതികളുടെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും
Abhimanyu Murder Case

എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ അപേക്ഷ ഇന്ന് കോടതി പരിഗണിച്ചേക്കും. ഒന്നാം പ്രതി മുഹമ്മദ് ജി.ഐ, രണ്ടാം പ്രതി ആരിഫ് ബിന്‍ സലീം എന്നിവരുള്‍പ്പെടെ 12 പ്രതികളാണ് വിചാരണ നടക്കുന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയത്. വിചാരണ നടക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും കോടതി പ്രവേശനം നിയന്ത്രിക്കണം.  ഫോട്ടോയും ദൃശ്യങ്ങളും പകര്‍ത്തുന്നതും പ്രചരിപ്പിക്കുന്നതും തടയണം. ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിക്കുന്നത് സാക്ഷിമൊഴിയെ ബാധിക്കാന്‍ സാധ്യതയുണ്ട്. പ്രോസിക്യൂഷന്‍ സാക്ഷികളില്‍ കൂടുതലും മഹാരാജാസ് കോളജിലെ വിദ്യാര്‍ഥികളാണ്. അവരില്‍ പലരും SFI അംഗങ്ങളാണെന്നും അപേക്ഷയില്‍ പറയുന്നു. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് അവരുടെ ഭാവി ജീവിതത്തെ ബാധിക്കും. അതിനാല്‍ മഹാരാജാസ് കോളജ് വിദ്യാര്‍ഥികള്‍ കോടതി പരിസരത്ത് കൂട്ടം കൂടുന്നതും കോടതി മുറിയിലേക്ക് മാധ്യമങ്ങളുടെയും മറ്റുള്ളവരുടെയും പ്രവേശനം നിയന്ത്രിക്കണമെന്നുമാണ് പ്രതികളുടെ ആവശ്യം. ഒക്ടോബര്‍ 15 മുതല്‍ ഡിസംബര്‍ 11 വരെയാണ് കേസിലെ സാക്ഷിവിസ്താരം. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories