Share this Article
News Malayalam 24x7
CMRL-Exalogic Case: ഇഡിയുടെ ഭീഷണിമൂലമാണ് മൊഴി നൽകിയതെന്ന് CMRL മുന്‍ CFO കെഎസ് സുരേഷ്‌കുമാര്‍
CMRL-Exalogic Probe

സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ മൊഴി പിന്‍വലിക്കാന്‍ സത്യാവങ് മൂലം നല്‍കി സിഎംആര്‍എല്‍ കമ്പനിയുടെ മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കെഎസ് സുരേഷ്‌കുമാര്‍. 2024 മെയ് മാസം  നല്‍കിയ മൊഴി പിന്‍വലിക്കണമെന്നാവശ്യരപ്പെട്ട് ഇ ഡിക്കാണ് സുരേഷ്‌കുമാര്‍ സത്യവാങ്മൂലം നല്‍കിയത്. ടി വീണയ്ക്ക് പണം നല്‍കിയത് മുഖ്യമന്ത്രിയുടെ മകളായതിനാലാണ് എന്നായിരുന്നു സുരേഷ്‌കുമാറിന്റെ മൊഴി. മൊഴി നല്‍കാന്‍ ഇ ഡി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന്  സത്യവാങ്മൂലത്തില്‍ സുരേഷ്‌കുമാര്‍ ആരോപിക്കുന്നു. താന്‍ പറഞ്ഞ മൊഴി ഇ ഡി മുഖവിയ്‌ക്കെടുത്തില്ല. രാഷ്ട്രീയക്കാരുടെ പേര് പറയാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചു. മുഖ്യമന്ത്രിയുടെ മകളായതിനാലാണ് സേവനം നല്‍കാതെ പണം നല്‍കിയെന്ന് മൊഴി നല്‍കാനും ആവശ്യപ്പെട്ടു. അതിന് തയ്യാറല്ലെന്ന് പറഞ്ഞപ്പോള്‍ മാനസികമായി പീഡിപ്പിച്ചു. അറസ്റ്റ് ചെയ്യുമെന്നും കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി. രാവിലെ ചോദ്യം ചെയ്യലിന് എത്തിയ തന്നെ പിറ്റേന്ന് രാവിലെ വരെ ഓഫീസില്‍ ഇരുത്തിയെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories