ലണ്ടനില്‍ തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് നടത്താനിരുന്ന പൊതുപരിപാടി റദ്ദാക്കി. സുരക്ഷാ കാരണങ്ങളെ തുടര്‍ന്നാണ് തീരുമാനം. ലണ്ടനിലെ പ്രശസ്തമായ ദി ഷാര്‍ഡ് കെട്ടിടത്തിന് സമീപമാണ് പരിപാടി നിശ്ചയിച്ചിരുന്നത്. വിജയ് കാണാന്‍ കെട്ടിടത്തിന് പുറത്ത് നൂറു കണക്കിന് പേര്‍ തടിച്ചുകൂടുകയും ചെയ്തു. ജനങ്ങളുടെ സുരക്ഷയില്‍ പൊലീസ് ആശങ്ക പ്രകടപ്പിച്ചതോടെയാണ് തീരുമാനം എന്ന് ടി വി കെ അറിയിച്ചു. പതിനൊന്നാം തീയതിയാണ് വിജയ് ലണ്ടനില്‍ എത്തിയത്. അന്നു മുതല്‍ അദ്ദേഹം താമസിക്കുന്ന ദി ഷാര്‍ഡ് ഹോട്ടലിന് മുന്നില്‍ നിരവധി ആരാധകര്‍ വിജയ് യെ കാണാന്‍ എത്തിയിരുന്നു. തുടര്‍ന്ന് 15 ന് വിജയ് ആരാധരുമായി സംസാരിക്കുമെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിരവധി പേരാണ് രാവിലെ മുതല്‍ ഹോട്ടലിന് മുന്നില്‍ എത്തിയത്. എന്നാൽ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്നും പരിപാടി റദ്ദാക്കുകയാണെന്നും സംഘാടകർ അറിയിക്കുകയായിരുന്നു.