നിയമസഭ കയ്യാങ്കളി കേസില്‍ സാക്ഷി വിസ്താരം ഇന്ന് മുതല്‍ ആരംഭിക്കും. തിരുവനന്തപുരം സിജെഎം കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിലെ എല്ലാ പ്രതികളും ഇന്ന് ഹാജരാകണം. കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് ഉത്തരവിറക്കിയിരിന്നു. അഡ്വ. എ. സന്തോഷ് കുമാറിനെയാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചിരിക്കുന്നത്. കെ എം മാണി ധനമന്ത്രിയായിരിക്കെ ബജറ്റ് അവതരണ വേളയില്‍ നിയമസഭ തടസ്സപ്പെടുത്തി പൊതുമുതല്‍ നശിപ്പിച്ചു എന്നാണ് എല്‍ഡിഎഫ് നേതാക്കള്‍ക്കെതിരായ കേസ്. മുന്‍ മന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവരാണ് കേസിലെ പ്രതികള്‍.