Share this Article
News Malayalam 24x7
യുവതിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗിക അതിക്രമമെന്ന് പരാതി, KPCC അംഗത്തിനെതിരെ കേസെടുത്ത് പൊലീസ്
വെബ് ടീം
posted on 16-06-2026
1 min read
a aravindhan


കോഴിക്കോട്: താമരശ്ശേരിയിൽ യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ കെപിസിസി അംഗത്തിനെതിരെ കേസെടുത്ത് പൊലീസ്. ലൈംഗിക അതിക്രമം, മാനഭംഗ ശ്രമം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് താമരശ്ശേരി പൊലീസ് എ. അരവിന്ദനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.ദീർഘകാലം താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് എ. അരവിന്ദൻ. നിലവിൽ കെപിസിസി അംഗമായി പ്രവർത്തിക്കുകയാണ്.

പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ ഒരു കടയുടെ ലൈസൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട ആവശ്യത്തിനാണ് യുവതി അരവിന്ദനെ ബന്ധപ്പെട്ടത്. നിലവിലെ ലൈസൻസ് കാലാവധി അടുത്ത മാസം 14-ന് അവസാനിക്കാനിരിക്കെ, അത് നീട്ടി നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ ഇവർ അരവിന്ദനെ ഫോണിൽ വിളിച്ചു. സംസാരത്തിനിടയിൽ അരവിന്ദൻ യുവതിയോട് വീട്ടിലേക്ക് വരാൻ ആവശ്യപ്പെടുകയും അവിടെ വെച്ച് ലൈംഗികാതിക്രമത്തിന് മുതിരുകയുമായിരുന്നു എന്നാണ് പരാതിയിൽ ഉള്ളത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories