Share this Article
News Malayalam 24x7
സ്‌കൂള്‍ ബസും KSRTC ബസും കൂട്ടിയിടിച്ചു; 26 കുട്ടികള്‍ക്ക് പരിക്ക്
വെബ് ടീം
posted on 17-06-2026
1 min read
bus accident

തിരുവനന്തപുരം കാരക്കോണത്ത് സ്‌കൂള്‍ ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം. സ്‌കൂള്‍ ബസിലുണ്ടായിരുന്ന 26 കുട്ടികള്‍ക്കും പരിക്കേറ്റു. കുന്നത്തുകാല്‍ യുപിഎസിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. നാല് കുട്ടികള്‍ക്ക് കൈകാലുകള്‍ക്ക് പൊട്ടലേറ്റിട്ടുണ്ട്.മുഴുവന്‍ കുട്ടികളെയും കാരക്കോണം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.കാരക്കോണം ജംഗ്ഷനില്‍ വച്ചായിരുന്നു അപകടം.

അതേ സമയം  നെയ്യാറ്റിന്‍കരയില്‍ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചർ ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രികന്‍ മരിച്ചു. ചായ്‌ക്കോട്ടുകോണം സ്വദേശി അരുണ്‍ കൃഷ്ണനാണ് മരിച്ചത്. 26വയസായിരുന്നു. നിയന്ത്രണം വിട്ട ബസ് കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. നെയ്യാറ്റിന്‍കര ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് കാറിലിടിച്ച ശേഷം സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇടിച്ചാണ് ബസ് നിന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories