വാഗമണ്ണിലെ ചില്ലുപാലം അടച്ചിട്ടിട്ട് രണ്ട് മാസം പിന്നിടുന്നു. പാലത്തിന്റെ അറ്റകുറ്റപ്പണികൾക്കായി പ്രവർത്തനം നിർത്തിവെച്ചത് ഈ മേഖലയിലെത്തുന്ന വിനോദസഞ്ചാരികളെ കടുത്ത നിരാശയിലാഴ്ത്തിയിരിക്കുകയാണ്. ഒരാഴ്ച കൊണ്ട് തീർക്കാവുന്ന പണികൾക്കായി പാലം അടച്ചിട്ട് മാസങ്ങളായിട്ടും അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് പരാതി.
കഴിഞ്ഞ ഡിസംബറിലാണ് പാലത്തിന്റെ സുരക്ഷാ പരിശോധനയ്ക്കും അറ്റകുറ്റപ്പണികൾക്കുമായി പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചത്. ജർമ്മനിയിൽ നിന്ന് ഇറക്കുമതി ചെയ്ത പ്രത്യേക ഗ്ലാസുകൾ ഉപയോഗിച്ചാണ് മൂന്ന് കോടി രൂപ ചെലവിൽ പാലം നിർമ്മിച്ചിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ പണികൾ പൂർത്തിയാക്കി പാലം തുറക്കുമെന്നായിരുന്നു പ്രാഥമിക അറിയിപ്പ്. എന്നാൽ പണികൾ അനിശ്ചിതമായി നീളുന്നത് വാഗമണ്ണിലെത്തുന്ന ആയിരക്കണക്കിന് സഞ്ചാരികളുടെ യാത്രകൾ വെറുതെയാക്കുന്നു.
ഏഷ്യയിലെ ഏറ്റവും നീളം കൂടിയ കാന്റിലിവർ ഗ്ലാസ് ബ്രിഡ്ജുകളിൽ ഒന്നായ വാഗമണ്ണിലെ ചില്ലുപാലം അടച്ചിട്ടിട്ട് രണ്ട് മാസം പിന്നിടുന്നു. പാലത്തിന്റെ അറ്റകുറ്റപ്പണികൾക്കായി പ്രവർത്തനം നിർത്തിവെച്ചത് ഈ മേഖലയിലെത്തുന്ന വിനോദസഞ്ചാരികളെ കടുത്ത നിരാശയിലാഴ്ത്തിയിരിക്കുകയാണ്. ഒരാഴ്ച കൊണ്ട് തീർക്കാവുന്ന പണികൾക്കായി പാലം അടച്ചിട്ട് മാസങ്ങളായിട്ടും അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് പരാതി.ഏഷ്യയിലെ ഏറ്റവും നീളം കൂടിയ കാന്റിലിവർ ഗ്ലാസ് ബ്രിഡ്ജുകളിൽ ഒന്നായ വാഗമണ്ണിലെ ചില്ലുപാലം അടച്ചിട്ടിട്ട് രണ്ട് മാസം പിന്നിടുന്നു. പാലത്തിന്റെ അറ്റകുറ്റപ്പണികൾക്കായി പ്രവർത്തനം നിർത്തിവെച്ചത് ഈ മേഖലയിലെത്തുന്ന വിനോദസഞ്ചാരികളെ കടുത്ത നിരാശയിലാഴ്ത്തിയിരിക്കുകയാണ്. ഒരാഴ്ച കൊണ്ട് തീർക്കാവുന്ന പണികൾക്കായി പാലം അടച്ചിട്ട് മാസങ്ങളായിട്ടും അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് പരാതി.
ദൂരപ്രദേശങ്ങളിൽ നിന്നുപോലും വാഗമൺ അഡ്വഞ്ചർ പാർക്കിലെ പ്രധാന ആകർഷണമായ ഈ ചില്ലുപാലം കാണാൻ ആളുകളെത്തുന്നുണ്ട്. കോട്ടയം മാന്നാനത്ത് നിന്ന് 35 അംഗ സംഘത്തോടൊപ്പം എത്തിയ ഒരു സഞ്ചാരി തന്റെ പ്രതിഷേധം ഇങ്ങനെ രേഖപ്പെടുത്തി: "ഗ്ലാസ് ബ്രിഡ്ജിൽ കയറാൻ ഏറെ ആഗ്രഹിച്ചാണ് ഞങ്ങൾ ഇത്രയും ദൂരം വന്നത്. എന്നാൽ ഇവിടെ എത്തിയപ്പോഴാണ് പാലം അടച്ചിട്ടിരിക്കുകയാണെന്ന് അറിഞ്ഞത്. വലിയൊരു നിരാശയാണിത്." മുണ്ടക്കയം, കൂട്ടിക്കൽ, കൊക്കയാർ മേഖലകളുടെ മനോഹരമായ ദൃശ്യങ്ങൾ ആസ്വദിക്കാൻ സാധിക്കാതെ നൂറുകണക്കിന് വിനോദസഞ്ചാരികളാണ് നിത്യേന മടങ്ങുന്നത്.
ഇടുക്കി ഡി.ടി.പി.സിയും പെരുമ്പാവൂരിലെ ഭാരത് മാതാ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കിക്കി സ്റ്റാർസും ചേർന്നാണ് കോലാഹലമേട്ടിൽ ഈ വിസ്മയമൊരുക്കിയത്. അഡ്വഞ്ചർ പാർക്കിൽ വൻ തിരക്ക് അനുഭവപ്പെടുമ്പോഴും ഗ്ലാസ് ബ്രിഡ്ജ് അടഞ്ഞു കിടക്കുന്നത് ടൂറിസം വരുമാനത്തെയും ബാധിക്കുന്നുണ്ട്.
മധ്യവേനൽ അവധിക്കാലം അടുത്തെത്തിയിരിക്കെ, എത്രയും വേഗം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി പാലം തുറന്നില്ലെങ്കിൽ വാഗമണ്ണിലെ വിനോദസഞ്ചാര മേഖലയ്ക്ക് ഇത് വലിയ തിരിച്ചടിയാകും. പണികൾ എന്ന് പൂർത്തിയാകുമെന്ന കാര്യത്തിൽ കൃത്യമായ മറുപടി നൽകാൻ അധികൃതർ തയ്യാറാകാത്തതിലും പ്രതിഷേധം ശക്തമാണ്.