Share this Article
KERALAVISION TELEVISION AWARDS 2025
മൂന്നാർ ടൗണിന് സമീപം പുലിയുടെ സാന്നിധ്യം
Leopard Spotted Roaming Near Munnar Town

ഇടുക്കി മൂന്നാർ ടൗണിന് സമീപം പുലിയുടെ സാന്നിധ്യം. ഫോറസ്റ്റ് റെയിഞ്ചോഫീസിന് സമീപമാണ് പുലിയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടത്. വനം വകുപ്പ് പരിശോധന ആരംഭിച്ചു. ഇരുപത് പേരടങ്ങുന്ന ആർ ആർ ടി സംഘമാണ് ടൗണിന് സമീപ പ്രദേശങ്ങളിൽ പരിശോധന ആരംഭിച്ചിരിക്കുന്നത്.

കാട്ടുകൊമ്പൻമാരടക്കം മൂന്നാർ മേഖലയിൽ കാടിറങ്ങി ഭീതി പരത്തുന്ന സംഭവം സാധാരണയായി കഴിഞ്ഞു. ഇതിനൊപ്പമാണിപ്പോൾ പുലിപ്പേടിയും വർധിച്ചിട്ടുള്ളത്. ടൗണിന് സമീപമുള്ള മൂന്നാർ ഫോറസ്റ്റ് റെയിഞ്ചോഫീസിന് സമീപമാണ്  പുലിയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടത്. തോട്ടം തൊഴിലാളികളാണ് പുലിയെ നേരിൽ കണ്ടത്.

പിന്നീട് സംഭവം വനം വകുപ്പുദ്യോഗസ്ഥരെ അറിയിച്ചു.പുലിയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ട ഭാഗം കൊളുന്തെടുക്കാൻ മാത്രം തൊഴിലാളികൾ എത്തുന്ന ജനവാസമില്ലാത്ത പ്രദേശമാണ്.സംഭവത്തിൽ വനം വകുപ്പ് പരിശോധന നടത്തുന്നുണ്ട്.

ഇരുപത് പേരടങ്ങുന്ന ആർ ആർടിയുടെ രണ്ട് സംഘങ്ങൾ പരിശോധനക്കുണ്ട്. തോട്ടം മേഖലയിലെ വിവിധയിടങ്ങളിൽ മുമ്പ് കടുവയുടെയും പുലിയുടെയുമൊക്കെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്. വന്യ ജീവിയാക്രമണത്തിൽ വളർത്ത് മൃഗങ്ങൾ കൊല്ലപ്പെടുന്ന സാഹചര്യവുമുണ്ട്. വേനൽ കനക്കുന്നതോടെ വന്യജീവി ശല്യം വർധിക്കുമോയെന്ന ആശങ്ക നിലനിൽക്കെയാണ് മൂന്നാർ  ടൗണിന് സമീപത്ത്  തന്നെ പുലിയുടെ സാന്നിധ്യമുണ്ടായിട്ടുള്ളത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories