Share this Article
KERALAVISION TELEVISION AWARDS 2025
80കാരനെ ആക്രമിച്ച് കാലൊടിച്ച കേസ്; പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
Elderly Man Assaulted

ഇടുക്കിയിൽ എൺപതുകാരനെ ആക്രമിച്ച്  കാലൊടിച്ച കേസിൽ  പ്രതികൾക്കായുള്ള  അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. സ്ഥല തർക്കത്തെ തുടർന്നായിരുന്നു  പള്ളിവാസൽ സ്വദേശിയായ ജംബുവിനെ പള്ളിവാസൽ സ്വദേശികളായ ചാർലി. ശശീ എന്നിവർ  ആക്രമിച്ചത്.

പള്ളിവാസൽ പുലിപ്പാറയിൽ ആണ് സംഭവം നടന്നത്, 1964 മുതൽ  പള്ളിവാസൽ പുലിപ്പാറയിലുള്ള തന്റെ കൈവശമുള്ള ഭൂമിയിലാണ് ഒ എസ് ജംബു താമസിച്ചുവന്നിരുന്നത്. മുൻപും പലതവണ സ്ഥല തർക്കത്തെ തുടർന്ന് ഈ വയോധികൻ കോടതി ഉത്തരവ് സമ്പാദിച്ചിരുന്നു. തന്റെ ഭൂമിയിൽ ആരും അതിക്രമിച്ച് കയറരുതെന്നാണ് കോടതി ഉത്തരവ്.

എന്നാൽ കുറച്ചു ദിവസങ്ങൾക്കു മുൻപ് പള്ളിവാസൽ സ്വദേശികളായ ചാർലിയും. ശശിയും. സ്ഥലത്ത് അതിക്രമിച്ചു കയറുകയും ഇത് ചോദ്യം ചെയ്ത തന്നെ കമ്പിവടികൊണ്ട്  ആക്രമിക്കുകയായിരുന്നുവെന്നും ഈ വയോധികൻ പറയുന്നു . ആക്രമണത്തിൽ ഈ വയോധികന്റെ കാലൊടിയുകയും ചെയ്തു .

 തുടർന്ന് മൂന്നാറിലെ അഗ്നിശമനാസേനയാണ് തനെ ആശുപത്രിയിൽ എത്തിച്ചുതന്നും പിന്നീട് കാലിന്റെ തുടർ ചികിത്സയ്ക്കായി കോട്ടയം വരെ  പോകേണ്ടി വന്നതായും ഈ വയോധികൻ പറയുന്നു. വയോധികന്റ പരാതിയിൽ പൊലീസ് കേസടുത്ത് പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജതമാക്കിയിട്ടുണ്ട് പ്രതികൾ ഒളിവിലാണ്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories