Share this Article
News Malayalam 24x7
വനിതാ കമ്മീഷന്‍ അദാലത്ത് സംഘടിപ്പിച്ചു
Vanitha Commission Adalath

വനിതാ കമ്മീഷന്‍ ഇടുക്കി മൂന്നാറില്‍ അദാലത്ത് സംഘടിപ്പിച്ചു.അദാലത്തില്‍  15 പരാതികള്‍ പരിഹരിച്ചു.കമ്മീഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായിയുടെ നേതൃത്വത്തിലായിരുന്നു അദാലത്ത് നടന്നത്.

വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ മൂന്നാർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ അദാലത്ത് നടന്നു. കമ്മീഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായിയുടെ നേതൃത്വത്തില്‍ ആകെ 51 പരാതികളാണ് പരിഗണിച്ചത്. അദാലത്തിലൂടെ 15 പരാതികള്‍ പരിഹരിച്ചു.

അദാലത്തില്‍ ലഭിച്ച രണ്ട് പരാതികള്‍ ജില്ലാ നിയമസഹായ അതോറിറ്റിയുടെ പരിഗണനക്ക് വിട്ടു. മൂന്നാര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന അദാലത്തില്‍ കമ്മീഷന്‍ സബ് ഇന്‍സ്പെക്ടര്‍ മിനുമോള്‍, അഡ്വ. ദീപ രാജേഷ്, കൗണ്‍സലര്‍ റൂബിയ, ഇടുക്കി വനിതാ സെല്ലിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories