കൊച്ചി ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ മൂന്‍കൂര്‍ജാമ്യം തേടി കാറോടിച്ച 17 കാരന്റെ പിതാവായ ജഡ്ജി ഹൈക്കോടതിയില്‍. അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. അതേസമയം ജഡ്ജിയെ ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം.