Share this Article
ചേരാനല്ലൂര്‍ വാഹനാപകടക്കേസ്; ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
Cheranalloor Accident Case

ചേരാനല്ലൂര്‍ വാഹനപകടക്കേസില്‍ കാര്‍ ഓടിച്ച പതിനേഴുകാരന്റെ പിതാവായ അഡിഷണല്‍ ജഡ്ജിക്ക് ആശ്വാസം. ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. അന്വേഷണത്തോട് സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജഡ്ജിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് കോടതിയുടെ ഉത്തരവ്. ഹര്‍ജി പരിഗണിച്ച കോടതി ജഡ്ജി അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും എന്തിനാണ് അറസ്റ്റ് ചെയ്യുന്നതെന്നും ചോദിച്ചു. നിയമപ്രകാരമെ മുന്നോട്ട് പോകന്‍ കഴിയു എന്ന് വ്യക്തമാക്കിയ കോടതി പൊതുബോധത്തിന് കീഴ്‌പ്പെടാനാകില്ലെന്നും പറഞ്ഞു. അപകടം നടന്നതായി അറിഞ്ഞതിന് തൊട്ടുപിന്നാലെ ജഡ്ജി തെളിവുകളില്‍ തിരിമറി നടത്തി എന്നാരോപിച്ച വാദിഭാഗം ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തു. കേസില്‍ രണ്ടാം പ്രതിയായ ജഡ്ജിയെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞ ദിവസം അനുമതി തേടിയിരുന്നു. ഇതിനുപിന്നാലെയാണ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories