തമിഴ്നാട് തേനി ആണ്ടിപെട്ടിയിലെ ജില്ലാ ജയിലില്‍ നിന്ന് 17 പേര്‍ ജയില്‍ ചാടിയ സംഭവത്തില്‍ നാലുപേര്‍ക്കായി തെരച്ചില്‍ ഊര്‍ജിതം. ഇതുവരെ 13 പേരെയാണ് പിടികൂടിയത്. ഇതിൽ 5 പേരെ ആണ്ടിപ്പട്ടി കോടതി റിമാൻഡ് ചെയ്തു. പ്രതികള്‍ കേരളത്തിലേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് അതിര്‍ത്തികളില്‍ വാഹനപരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.