Share this Article
Watch Video ചേരാനെല്ലൂര്‍ വാഹനാപകടക്കേസ്; പ്രതിചേര്‍ത്ത 17 കാരൻ്റെ പിതാവിനെ പൊലീസ് ചോദ്യം ചെയ്തു
Cheranallur Accident Case

ചേരാനെല്ലൂര്‍ വാഹനാപകടക്കേസില്‍ 17കാരന്റെ ജാമ്യം റദ്ദ് ചെയ്യാന്‍ മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കി പൊലീസ്. കുറ്റകരമായ നരഹത്യ ചുമത്തിയെന്നും, വാഹനം 104 കിലോമീറ്റര്‍ വേഗത്തിലായിരുന്നുവെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിചേര്‍ത്ത പതിനേഴുകാരന്റെ പിതാവ് ജഡ്ജി റിനോ ഫ്രാന്‍സിസ് സേവ്യറെ പൊലീസ് ചോദ്യം ചെയ്തു. അഡീഷണൽ മജിസ്ട്രേറ്റിന് വീഴ്ച പറ്റി എന്നാണ് റിപ്പോർട്ട്‌. പോർട്ട്ഫോളിയോ ജഡ്‌ജ്‌ ഹൈക്കോടതി അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിക്ക് നൽകിയ റിപ്പോർട്ടിൽ ആണ് ഈ കണ്ടെത്തൽ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories