SMA മരുന്ന് വിവാദങ്ങൾക്കിടെ നാറ്റ്കോ ഫാർമ കമ്പനി പ്രതിനിധികൾ ആരോഗ്യ മന്ത്രി കെ. മുരളീധരനുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഓഗസ്റ്റിൽ സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. സ്പൈനൽ മസ്കുലർ അട്രോഫി രോഗികൾക്ക് നൽകുന്നതിനുള്ള കമ്പനിയുടെ ജനറിക് മരുന്ന് വാങ്ങാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയായിരുന്നു കൂടിക്കാഴ്ച.