കോഴിക്കോട് കല്ലൂരുട്ടിയിലെ എസ്എംഎ രോഗബാധിതരായ മൂന്ന് കൂട്ടികളുടെ ചികിത്സയ്ക്കുള്ള സാഹയവുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം. 50 കോടി രൂപ സഹായമായി ലഭിച്ചുവെന്നാണ് പ്രചാരണം. 16 കോടി രൂപ മാത്രമാണ് ഇതുവരെ ലഭിച്ചതെന്നും വ്യാജപ്രചാരണം മൂലം ഫണ്ട് ശേഖരണം പ്രതിസന്ധിയിലാണെന്നും ചികിത്സ സഹായ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.