തിരുവനന്തപുരം ശ്രീകാര്യത്ത് 17 കാരൻ അഭിരാമിനെ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക നടപടിയുമായി അന്വേഷണ സംഘം. വിവരങ്ങൾ തേടി പൊലീസ് മെറ്റയ്ക്ക് കത്ത് നൽകി. അഭിരാമിൻ്റെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടിയാണ് കത്ത് അയച്ചത്. അതേസമയം പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം.