യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ CPIM നേതാക്കൾക്ക് ആശ്വാസം. പി ജയരാജനേയും ടി വി രാജേഷിനേയും കുറ്റവിമുക്തരാക്കി. 18 പ്രതികളെ വെറുതെ വിട്ട എറണാകുളം പ്രത്യേക സിബിഐ കോടതി 13 പ്രതികള്‍ കുറ്റക്കാരെന്നും കണ്ടെത്തി.