Share this Article
Watch Video കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുടെ സസ്പെന്‍ഷൻ; ഹര്‍ജി ഇന്ന് പരിഗണിക്കും
Kalady Sanskrit University Suspension

കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ 12 വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്ത നടപടിയും അച്ചടക്ക സമിതിയുടെ റിപ്പോര്‍ട്ടും ചോദ്യം ചെയ്ത് വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച പരിഷ്‌കരിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സസ്പെന്‍ഷന്‍ പിന്‍വലിച്ച് പരീക്ഷ എഴുതാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. പരീക്ഷ എഴുതിക്കണമെങ്കില്‍ മാപ്പ് പറയണമെന്ന ഉപാധി തങ്ങള്‍ തെറ്റ് ചെയ്‌തെന്ന് വരുത്തി തീര്‍ക്കാനുള്ള നീക്കമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം.വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സാധിക്കുമോ എന്നതില്‍ ഹൈക്കോടതി ഇന്ന് എടുക്കുന്ന തീരുമാനം നിര്‍ണായകമാകും.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories