തിരുവനന്തപുരം ചാലയിലെ സ്വര്‍ണ്ണക്കവര്‍ച്ച ആസൂത്രണം ചെയ്തത് ചാലയിലെ മാളിവിക ജ്വല്ലറി ഉടമ ജയറാമും ദിലീപും അമോലും ചേര്‍ന്ന്. പനവിളയിലെ ആഢംബര ഹോട്ടലില്‍ വച്ചാണ് ഗൂഢാലോചന നടന്നത്. മോഷണത്തിന് തലേദിവസം സംഭവസ്ഥലത്ത് എത്തി റിഹേഴ്‌സലും നടത്തി. മോഷണ ശേഷം പ്രതികള്‍ക്ക് രക്ഷപ്പെടാനായി നാല് ലക്ഷം രൂപ എത്തിച്ചതിനും പൊലീസിന് തെളിവ് ലഭിച്ചു.