തിരുവനന്തപുരം പേരൂർക്കട മാതൃകാ ജില്ലാ ആശുപത്രിയിൽ ഗുരുതര ശുചിത്വവീഴ്ച. ആശുപത്രി വാർഡിനുള്ളിൽ ചത്ത എലികളെയും പൂച്ചകളെയും കണ്ടെത്തിയതായി പരാതി. സ്ത്രീകളുടെ വാർഡിനോട് ചേർന്നുള്ള ഭാഗത്താണ് ദയനീയമായ ഈ സാഹചര്യം. .അതേസമയം, അണുബാധ ഒഴിവാക്കുന്നതിനായി സന്ദർശകർക്ക് പ്രവേശനമില്ലെന്ന് അറിയിച്ചുള്ള ബോർഡും വാർഡിന് പുറത്ത് സ്ഥാപിച്ചിട്ടുണ്ട്.