തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ യുവ വനിതാ ഡോക്ടര്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സീനിയര്‍ ഡോക്ടര്‍ അറസ്റ്റില്‍. ജനറല്‍ മെഡിസിന്‍ വിഭാഗം ഡോക്ടര്‍ ബിനുവാണ് പിടിയിലായത്. ഹൗസ് സര്‍ജന്‍സി ചെയ്യുന്ന പി ജി വിദ്യാര്‍ത്ഥിയായ ഡോക്ടര്‍ക്ക് നേരെയായിരുന്നു അതിക്രമം. രോഗിയുടെ ചികില്‍സാ വിവരം തേടി ഡോക്ടറുടെ മുറിയില്‍ എത്തിയ സമയത്താണ് അതിക്രമത്തിന് ശ്രമിച്ചതെന്നാണ് പരാതി.