എൽപിഎസ്ടി സമരസമിതി നേതാവ് വളർമതി തീവ്രപരിചരണ വിഭാഗത്തിൽ നിരാഹാര സമരം തുടരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് സമരം അവസാനിപ്പിക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചെങ്കിലും ഇത് അംഗീകരിക്കാൻ വളർമതി തയ്യാറായില്ല. ഇതിനിടെ, വളർമതിയെ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് വാർഡിലേക്ക് മാറ്റാനുള്ള നീക്കത്തിന് പിന്നിൽ സർക്കാർ ഇടപെടലുണ്ടെന്ന ആരോപണവുമായി ഉദ്യോഗാർത്ഥികൾ രംഗത്തെത്തി.