ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ 17 കാരന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജയബാലകൃഷ്ണന്റെ കുടുംബം നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരിനും പതിനേഴുകാരനും നോട്ടീസ് അയച്ച് ഹൈക്കോടതി. കീഴ്‌ക്കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത് ഗുരുതരമായ വീഴ്ചാണെന്നും,പ്രതിയുടെ പിതാവ് ഉന്നത സ്വാധീനമുള്ള വ്യക്തിയായതിനാല്‍ കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും കോടതി വിമർശിച്ചു. കേസ് 17 ആം തീയതി ഹൈക്കോടതി വീണ്ടും പരിഗണിക്കും.