Share this Article
Watch Video PSC പരീക്ഷ ക്രമക്കേടില്‍ ഹാജരായില്ല; ഹൈക്കോടതി ഉത്തരവ് വരട്ടെയെന്ന് MR ബൈജു
M.R. Baiju

പിഎസ്‌സി പരീക്ഷ ക്രമക്കേടില്‍ ചെയര്‍മാന്‍ MR ബൈജു ഹാജരായില്ല. ഹൈക്കോടതി ഉത്തരവ് വന്ന ശേഷം ഹാജരാകാമെന്ന് കാണിച്ച് അന്വേഷണ സംഘച്ചിന് ഇ-മെയിൽ അയച്ചു.  ഇന്ന് വീണ്ടും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ബൈജുവിന് സമന്‍സ് അയച്ചിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിക്ക് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനായിരുന്നു നിർദേശം.  കഴിഞ്ഞ വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും, അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പിഎസ്സി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി ചൂണ്ടിക്കാട്ടി ബൈജു ഹാജരായിരുന്നില്ല. ഇത് മൂന്നാം തവണയാണ് ക്രൈംബ്രാഞ്ച് ബൈജുവിന് നോട്ടീസ് അയക്കുന്നത്. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories